Latest News & Events
ലെസ്റ്ററിലെ മദര്‍ ഓഫ് ഗോഡ് ദേവാലയത്തില്‍ എട്ടു നോമ്പ് ആചാരണവും പ്രധാന തിരുനാളും
ലെസ്റ്ററിലെ മദര്‍ ഓഫ് ഗോഡ് ദേവാലയത്തില്‍ എട്ടു നോമ്പ് ആചാരണവും പ്രധാന തിരുനാളും ആഘോഷിക്കുന്നു. എട്ടു ദിനങ്ങളിലായി ആഘോഷിക്കുന്ന കര്‍മങ്ങള്‍ സെപ്റ്റംബര്‍ ഒന്നിന് കൊടിയേറി എട്ടിന് അവസാനിക്കുന്നു. പ്രധാന തിരുനാള്‍ ദിനമായ എട്ടാം തിയതി താമരശ്ശേരി രൂപത അധ്യക്ഷന്‍ മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍ ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മ്മികനാകും. മുന്‍വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇംഗ്ലീഷ് മലയാളം കമ്മ്യൂണിറ്റി സംയുക്തമായി ഈ വര്‍ഷത്തെ തിരുനാള്‍ കൊണ്ടാടുന്നത് .തിരുനാള്‍ ദിനത്തില്‍ കുട്ടികളെ അടിമവെയ്ക്കുന്നതിനു കഴുന്ന് എടുക്കുന്നതിനും കൂടാതെ സമൂഹ വിരുന്നും ഒരുക്കിയിരിക്കുന്നു. തിരുനാള്‍ ഇട ദിവസങ്ങളില്‍ രാവിലെ കുര്‍ബാന ഇംഗ്ലീഷിലും തുടന്ന് നിത്യ ആരാധന നടത്തപെടുന്നതായിരിക്കും വൈകുന്നേരം മലയാളത്തിലും കുര്‍ബാന ഉണ്ടായിരിക്കുന്നതായിരിക്കും. അനുഗ്രഹത്തിന്റെ പ്രാര്‍ത്ഥനയുടെ ഈ പുണ്യനിമിഷത്തിലേക്കു എല്ലാവരെയും സ്നേഹത്തോടെ സ്വാഗതം ചെയുന്നതായി .പള്ളി കമ്മറ്റിക്ക് വേണ്ടി ഫാ ജോര്‍ജ് തോമസ് ചേലക്കല്‍ അറിയിച്ചു.
ദുക്റാന തിരുനാൾ
ലോകമെമ്പാടുമുള്ള സീറോ മലബാർ ക്രിസ്ത്യാനികൾ ജൂലൈ മൂന്നിന് ദുക്റാന തിരുനാൾ ആചരിക്കുന്നു. എല്ലാവര്ക്കും സ്നേഹപൂർവ്വം ദുക്റാന തിരുനാളിന്റെ മംഗളങ്ങൾ നേരുന്നു.
വി. അൽഫോൻസാമ്മയുടെ തിരുനാൾ
വിശുദ്ധ അൽഫോൻസാമ്മയുടെ ജീവിതപുണ്യം ലോകമെമ്പാടുമുള്ള ക്രൈസ്തവർ ധ്യാനിക്കുന്ന പുണ്യസമയമാണിത്. സഹനത്തിലും വേദനകളിലും വിശ്വാസത്തിൽ ഉറച്ചു നിന്ന ഒരു ജീവിതമായിരുന്നു ഈ പുണ്യവതിയുടേത്. എല്ലാവർക്കും അൽഫോൻസാമ്മയുടെ തിരുനാൾ മംഗളങ്ങൾ നേരുന്നു.
പരിശുദ്ധ കന്യകാമാതാവിൻ്റെ സ്വർഗ്ഗാരോഹണ തിരുനാളും സ്വാതന്ത്ര്യ ദിനവും
പരിശുദ്ധ കന്യകാമറിയത്തിൻ്റെ സ്വർഗ്ഗാരോപണത്തിരുനാളിൻ്റെയും ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിൻ്റെയും ആശംസകൾ സ്നേഹപൂർവ്വം നേരുന്നു. സർവ്വശക്തനായ ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ!
എട്ടുനോമ്പ് ആചരണം
കുടുംബ കൂട്ടായ്മ വർഷം സമാപനം 2021
കുടുംബകൂട്ടായ്മ വര്‍ഷാചാരണ സമാപനം സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ 27ന്
ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതയുടെ കുടുംബകൂട്ടായ്മ വര്‍ഷാചാരണ സമാപനം സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ 27ന്. ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതാ അദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന വി.കുര്‍ബ്ബാനയോടുകൂടി നവംബര്‍ 27ന്, ശനിയാഴ്ച രാവിലെ 11 മണിക്ക് സ്റ്റോക്ക് ഓണ്‍ ട്രെന്റ് സെന്റ് ജോസഫ് ദേവാലയത്തില്‍ സമാപന പരിപാടികള്‍ക്ക് തുടക്കം കുറിക്കും.
Chritsmas Wishes
ST THOMAS FAMILY SOCIAL CLUB
Fifth Sunday of Lent 3rd - 10th April 2022
Sunday 03/04/21
7am - Malayalam Holy Qurbana
10.30am - English Mass
3.30pm - Way of the Cross
4pm - Malayalam Mass
Monday 04/04/21No Service
Tuesday 05/04/219.30am - Silent Adoration
10.00am - Holy Mass - Eileen Dunn RIP
Wednesday 06/04/215.30pm - Silent Adoration
6.00pm - Holy Mass
Thursday 07/04/219.30am - Silent Adoration
10.00am - Holy Mass
Friday 08/04/219.30am - Silent Adoration
10.00am - Holy Mass - Stations of the Cross
5.00pm - Silent Adoration
5.30pm - Malayalam Mass
Saturday 09/04/219.30am - Silent Adoration
10.00am - Holy Mass
12.30pm - Funeral Service of Canisius Fulmal
Sunday 10/04/2110.30am - Palm Sunday of the Passion of the Lord
3.30pm - Way of the Cross
4pm - Malayalam Palm Sunday